കടിയച്ചേരി ചില്ലിഫിഷ്
1. നെമ്മീന്‍ – 250 ഗ്രാം
2. മൈദാ – 10 ഗ്രാം
3. മുട്ട – 1
4. ഉപ്പ് – ആവശ്യത്തിന്
5. വെളിച്ചെണ്ണ – 15 മി.ലി.
6. ഉള്ളി അരിഞ്ഞത് – 200 ഗ്രാം
7. ഇഞ്ചി അരിഞ്ഞത് – 5 ഗ്രാം
8. വെളുത്തുള്ളി അരിഞ്ഞത് – 5 ഗ്രാം
9. കാപ്സിക്കം അരിഞ്ഞത് – 100 ഗ്രാം
10. കാരറ്റ് അരിഞ്ഞത് – 100 ഗ്രാം
11. ടൊമാറ്റോ കെച്ചപ്പ് – കുറച്ച്
12. വിനാഗിരി – 10 മി.ലി.
13. മല്ലിയില – 5 ഗ്രാം
14. ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
നെമ്മീന്‍ കഷണങ്ങളാക്കി ഉപ്പു പുരട്ടി മൈദയും മുട്ടയും ചേര്‍ത്തിളക്കി ബ്രൌണ്‍ നിറമാകുന്നതു വരെ വറുക്കുക. അതേ പാനില്‍ എണ്ണ ഒഴിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ഇവയിട്ട് ഗോള്‍ഡന്‍ ബ്രൌണ്‍ ആകും വരെ വഴറ്റുക. ഇതില്‍ കാപ്സിക്കം, കാരറ്റ്, ടൊമാറ്റോ കെച്ചപ്പ്, വിനാഗിരി, ഉപ്പ് ഇവയിട്ടിളക്കി വറുത്ത മീനും മല്ലിയിലയും ചേര്‍ത്തെടുക്കുക.