Fish Kolivada (Gova)

Fish Kolivada (Gova)

ഫിഷ് കോളിവട (ഗോവ)

നെമ്മീന്‍ വട്ടത്തില്‍ മുറിച്ചത് – 10 കഷണം
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കടലമാവ് – 1 കപ്പ്
ഉലുവാപൊടി – അര ടീസ്പൂണ്‍
അയമോദകപൊടി – അര ടീസ്പൂണ്‍
വെളുത്തുള്ളി, ഇഞ്ചി അരച്ചത് – 2 ടീസ്പൂണ്‍
വിനാഗിരി – 1 ടേബിള്‍ സ്പൂണ്‍

പാചകം ചെയ്യുന്ന വിധം
മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ഇവ നെമ്മീനില്‍ പുരട്ടി 15 മിനിട്ട് വച്ച ശേഷം ബാക്കിയുള്ള ചേരുവകള്‍ എല്ലാം കൂടി കട്ടിയായി കലക്കിയതില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരിയെടുക്കുക.