Prawn Fry
പ്രോണ്‍ ഫ്രൈ
1. വലിയ കൊഞ്ച് നെടുവെ കീറിയത് – 10 എണ്ണം
2. ഇഞ്ചി, വെളുത്തുള്ളി അരച്ചത് – 1 ടേബിള്‍ സ്പൂണ്‍
3. നാരങ്ങാനീര് – 1 എണ്ണത്തിന്റെ
4. തക്കാളി ചെറുതായി അരിഞ്ഞത് – 2 എണ്ണം
5. കുരുമുളകുപൊടി – 1 ടീസ്പൂണ്‍
6. മുട്ട അടിച്ചത് – 1 എണ്ണം
7. ഫ്രഷ് ക്രീം – 2 ടേബിള്‍ സ്പൂണ്‍
8. മല്ലിയില, പുതിനായില – കുറച്ച്
9. എണ്ണ, ഉപ്പ് – പാകത്തിന്
പാചകം ചെയ്യുന്ന വിധം
കൊഞ്ചില്‍ രണ്ട്, മൂന്ന് ചേരുവകള്‍ നന്നായി പുരട്ടി വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. മണം വരുമ്പോള്‍ കുരുമുളകുപൊടി, ഉപ്പ്, തക്കാളി ഇവ ചേര്‍ത്ത് ഇളക്കുക.
മുട്ടയും ഫ്രഷ് ക്രീമും കൂടി പതച്ച് ഇതില്‍ ചേര്‍ത്തിളക്കുക. കൊഞ്ച് കാഞ്ഞ എണ്ണയില്‍ വറുത്ത് ഈ കൂട്ടിലിട്ട് നന്നായി ഇളക്കി വാങ്ങുക. മല്ലിയില, പുതിനായില ഇവ തൂകി ഉപയോഗിക്കുക. ചോറിന്റെയോ, ചപ്പാത്തിയുടെയോ കൂടെ കഴിക്കാം.