Lakottappam

ലക്കോട്ടപ്പം

മൈദ – രണ്ടു കപ്പ്
കോഴിമുട്ട – ഒന്ന്
ഉപ്പ് – ആവശ്യത്തിന്

ഫില്ലിംഗിന് (ചിക്കിയെടുക്കണം)
നെയ്യ് – ഒരു ടീസ്പൂണ്‍
കോഴിമുട്ട – ആറെണ്ണം
പഞ്ചസാര – ആറ് ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക – മൂന്നെണ്ണം
അണ്ടിപ്പരിപ്പ് – ആറെണ്ണം
മുന്തിരി – കുറച്ച്

പാവു കാച്ചാന്‍ ആവശ്യമുള്ളത്
പഞ്ചസാര – അരകപ്പ്
വെള്ളം – അരകപ്പ്
മഞ്ഞകളര്‍ – ഒരു നുള്ള്

പാചകം ചെയ്യുന്ന വിധം
പഞ്ചസാരയും മൈദയും ചേര്‍ത്ത് വെള്ളമൊഴിച്ച് അയവില്‍ കലക്കുക. ദോശക്കല്ല് അടുപ്പില്‍ വച്ച് പൂരിവലിപ്പത്തില്‍ ദോശ പോലെ ഒഴിച്ച് മുട്ട ചിക്കിയത് കുറച്ച് നടുവില്‍ വച്ച് നാലു ഭാഗവും പെട്ടി പോലെ മടക്കി വയ്ക്കുക. രണ്ടാമത് പൂരിയെക്കാളും വലിപ്പത്തില്‍ ദോശ ഉണ്ടാക്കി നടുവില്‍ മുട്ട ചിക്കിയതും വച്ച് ആദ്യം ഉണ്ടാക്കിയ പെട്ടി ആകൃതിയിലുള്ളത് ഇതില്‍ വച്ച് പിന്നെയും ആദ്യം ചെയ്തതു പോലെ പെട്ടി ആകൃതിയില്‍ മടക്കി വയ്ക്കുക.ഇങ്ങനെ നാല് അട്ടിയില്‍ ഉണ്ടാക്കുക. അരകപ്പ് പഞ്ചസാരയും അരക്കപ്പു വെള്ളവും ഒഴിച്ച് കളറും ചേര്‍ത്ത് പാനിയാക്കുക. ഒരു പാത്രത്തില്‍ അപ്പം എടുത്തു വച്ച് കത്തി കൊണ്ട് നാലാക്കി നടുക്കു മാത്രം കട്ട് ചെയ്യുക. അതില്‍ ഈ പാനി കുറച്ച് ഒഴിച്ച് ഭംഗിയാക്കുക.

Powered by WordPress | Designed by: Best SUV | Thanks to audi suv, infiniti suv and toyota suv