Kichadi

കിച്ചടി

വെള്ളരിക്ക – 1/4 കിലോ
കടുക് – 1 ടീസ്പൂണ്‍
ജീരകം – 1 നുള്ള്
പുളിയുള്ള തൈര് – 1/4 ലിറ്റര്‍
പച്ചമുളക് – 5
കറിവേപ്പില – 1 തണ്ട്
തേങ്ങതിരുമ്മിയത് – 1/2 മുറി
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം

പാചകം ചെയ്യുന്ന വിധം
വെള്ളരിക്ക തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് പാകത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു വേവിക്കുക. തേങ്ങാപ്പീരയും ജീരകവും കൂടി മയത്തില്‍ അരയ്ക്കുക. കറിവേപ്പില, പച്ചമുളക്, കടുക് ഇവ ചതച്ച് വേവിച്ചതില്‍ ഇടുക. അരച്ചു വച്ച തേങ്ങയും ഇതില്‍ ഇടുക. തിളച്ചു വരുമ്പോള്‍ തൈരു ചേര്‍ത്തിളക്കി പതഞ്ഞു പൊങ്ങുമ്പോള്‍ വാങ്ങുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും വറ്റല്‍മുളകു മുറിച്ചതും ഇട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

Powered by WordPress | Designed by: Best SUV | Thanks to audi suv, infiniti suv and toyota suv